Latest NewsNewsIndiaBusiness

ആഴ്ചയുടെ ആദ്യ ദിനത്തിൽ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ടാറ്റ സ്റ്റീൽ, ഡിആർഎൽ, എം ആന്റ് എം കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു

ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. ഇന്നത്തെ കണക്കുകൾ പ്രകാരം, സെൻസെക്സ് 86 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 54,395.23 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 4.60 പോയിന്റ് ഇടിഞ്ഞ് 16,216.00 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീൽ, ഡിആർഎൽ, എം ആന്റ് എം കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു. ബാങ്കിംഗ്, ഊർജ്ജം തുടങ്ങിയ മേഖലകളാണ് ഇന്ന് മികച്ച നേട്ടം കാഴ്ചവെച്ചത്. അതേസമയം, ഭാരതി എയർടെൽ, ടിസിഎസ്, എച്ച്സിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിൽ, ഷെയർ മോട്ടോഴ്സ്, ഒഎൻജിസി എന്നീ കമ്പനികൾ നേട്ടമുണ്ടാക്കി.

Also Read: എല്ലുകളുടെ ആരോഗ്യത്തിന് തൈര്

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിലെ ഇടിവ് രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button