Latest NewsUAENewsInternationalGulf

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം: രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്

അബുദാബി: കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. സൈബർ ഭീഷണി, ബ്ലാക്ക് മെയിൽ ചെയ്യൽ, സ്വകാര്യ വിവരങ്ങൾ പോസ്റ്റുചെയ്യൽ, അനുചിതമായ ഉള്ളടക്കത്തിലേക്കുള്ള ആക്സസ്, ഫിഷിംഗ് തുടങ്ങി നിരവധി അപകടങ്ങൾക്ക് കുട്ടികൾ ഇരയാകാനിടയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

Read Also: ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി

സേഫ് സമ്മർ ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് അബുദാബി പോലീസിന്റെ നടപടി. യുവാക്കളും തട്ടിപ്പുകളിൽ അകപ്പെട്ടേക്കാമെന്നും അബദ്ധത്തിൽ മാൽവെയറുകൾ ഡൗൺലോഡ് ചെയ്യാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പല കുട്ടികളുടെയും ഫോണുകളിൽ സ്‌നാപ് ചാറ്റ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ എന്നിവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ, ചില മാതാപിതാക്കൾക്ക് ആ ആപ്പുകൾ എന്താണെന്ന് പോലും അറിയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

രക്ഷിതാക്കൾ എപ്പോഴും തങ്ങളുടെ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. വിശ്വസനീയമായ ഉറവിടത്തിൽ നിന്നല്ലാതെ ഓൺലൈനിൽ ഇലക്ട്രോണിക് ഗെയിമുകൾ സബ്സ്‌ക്രൈബ് ചെയ്യരുതെന്നും പോലീസ് നിർദ്ദേശിച്ചു.

Read Also: ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം ഒക്ടോബറിൽ പൂർത്തിയാക്കും: മന്ത്രി കെ.എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button