Latest NewsNewsIndia

പ്രമുഖ ജ്യോത്സ്യനെ വീട്ടില്‍ കയറി അക്രമിച്ചു

അക്രമികള്‍ അപരിചിതര്‍, അവരെ അറിയില്ലെന്ന് ജ്യോത്സ്യന്‍

ബംഗളൂരു : വീടിനുള്ളില്‍ അതിക്രമിച്ച് കയറി ജ്യോത്സ്യനെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു. 400 ഗ്രാം സ്വര്‍ണ്ണവും 5 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത് . കെങ്കേരി സ്വദേശിയായ ജ്യോത്സ്യന്‍ പ്രമോദ് കുമാറിന്റെ (45) വീട്ടിലാണ് മൂവര്‍ സംഘം അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കി.

Read Also: ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകം: ആർ.എസ്.എസ് പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെങ്കേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് പ്രമോദ് കുമാറിന്റെ വീട്. സംഭവ ദിവസം രാവിലെ ഒമ്പത് മണിയോടെ മൂന്ന് പേര്‍ ആയുധങ്ങളുമായി എത്തുകയായിരുന്നെന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്ന് സംഘം അക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പ്രമോദ് വ്യക്തമാക്കുന്നു. അക്രമത്തില്‍ ജ്യോതിഷിക്ക് മുഖത്തും ശരീരത്തിലും പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഘം വീട് വിട്ട് പോയതിന് പിന്നാലെ പ്രമോദ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം നാല് മണിക്കൂറുകളോളം പ്രതികള്‍ വീട്ടില്‍ ചെലവഴിച്ചതായും, 400 ഗ്രാം സ്വര്‍ണ്ണവും 5 ലക്ഷം രൂപയും മോഷ്ടിച്ചതായും ഇയാള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, അക്രമികള്‍ അപരിചിതരാണെന്നും അവരെ തനിക്ക് അറിയില്ലെന്നും പ്രമോദ് പോലീസിന് മൊഴി നല്‍കി. അക്രമികളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button