KozhikodeKeralaNattuvarthaLatest NewsNews

കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്

കോഴിക്കോട്: കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്.

കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയില്‍ ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.

Read Also : എല്ലാ ഉക്രൈൻ പൗരന്മാർക്കും റഷ്യൻ പൗരത്വം നൽകും: വ്ളാഡിമിർ പുടിൻ

കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button