Latest NewsNewsIndiaBusiness

പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും

ഘട്ടം ഘട്ടമായി നികുതി, പെൻഷൻ, ഇൻഷുറൻസ്, ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ അഗ്രിഗേറ്ററുമായി ബന്ധിപ്പിക്കും

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ പുതിയ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്ററിന്റെ ഭാഗമാകാൻ പൊതുമേഖല ബാങ്കുകളോട് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം നിലവിൽ വരുന്നതോടെ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുമ്പോൾ ഉണ്ടാകുന്ന നടപടിക്രമങ്ങൾ എളുപ്പമാക്കാൻ സഹായിക്കും. കൂടാതെ, റേസർപേ, സേതു, പ്ലൂറൽ തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് അക്കൗണ്ട് അഗ്രിഗേറ്റർ ലൈസൻസ് റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്.

Also Read: റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം

അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനത്തിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നമ്മുടെ സമ്മതത്തോടെ തന്നെ മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്ക് ഡിജിറ്റൽ ആയി കൈമാറാൻ കഴിയും. കൂടാതെ, ബാങ്ക് സ്റ്റേറ്റ്മെന്റുകളുടെ പകർപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ലാതാക്കാം. ഘട്ടം ഘട്ടമായി നികുതി, പെൻഷൻ, ഇൻഷുറൻസ്, ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയവ അഗ്രിഗേറ്ററുമായി ബന്ധിപ്പിക്കും. റിസർവ് ബാങ്ക് അനുമതി നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കാണ് അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം പ്രവർത്തിപ്പിക്കാൻ കഴിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button