Latest NewsNewsMobile PhoneTechnology

ഓപ്പോ റെനോ 8 സീരീസ്: വിപണി കീഴടക്കാൻ ഉടൻ എത്തുന്നു

രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുക

വിപണി കീഴടക്കാൻ ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിൽ എത്തും. ഓപ്പോ റെനോ 8 സീരീസിലുളള സ്മാർട്ട്ഫോണുകളാണ് വിപണിയിലെത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 18 മുതലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുക. സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുക. ഷിമ്മർ ഗോൾഡ്, ഷിമ്മർ ബ്ലാക്ക് എന്നീ നിറങ്ങളിൽ വാങ്ങാൻ സാധിക്കും. കൂടാതെ, മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 128 ഇന്റേണൽ സ്റ്റോറേജിലും, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലും, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിലും ഈ സ്മാർട്ട്ഫോൺ എത്തുമെന്നാണ് സൂചന.

Also Read: ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

മീഡിയടെക് ഡെമൻസിറ്റി 8100 മാക്സ് പ്രോസസറിലായിരിക്കും ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. കൂടാതെ, മികച്ച ക്യാമറകളും പ്രതീക്ഷിക്കാം. ഏകദേശം 30,000 രൂപ മുതൽ 45,000 രൂപ റേഞ്ചിലാണ് റെനോ 8 സീരീസിന്റെ വില കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button