Latest NewsNewsMobile PhoneTechnology

റിയൽമി 6: സവിശേഷതകൾ അറിയാം

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി 6. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതിനോടൊപ്പം നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,400 പിക്സൽ റെസല്യൂഷനാണ് കാഴ്ചവയ്ക്കുന്നത്. കൂടാതെ, ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി90ടി പ്രോസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 ആണ്.

Also Read: വികസന പദ്ധതികളുമായി ജി.സി.ഡി.എ

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. 4,300 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 17,999 രൂപയാണ് സ്മാർട്ട്ഫോണിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button