Latest NewsInternational

റഷ്യയുടെ അത്‌ലറ്റുകളെ ഒളിമ്പിക്സിൽ നിന്നും വിലക്കിയേക്കും: ഒളിമ്പിക് കമ്മിറ്റി

പാരിസ്: 2024ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ റഷ്യയുടെ അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി. കമ്മിറ്റിയിലെ സീനിയർ അംഗമായ ക്രെയ്‌ഗ് റീഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റഷ്യൻ മോസ്കോയിൽ നടത്തിയ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ ഈ നടപടി. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും, ഇത് സംബന്ധിച്ച് തന്ത്രപ്രധാനമായ ഒരു യോഗം ഉടനെ നടക്കാനിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

Also read: ബോയിങ്ങ് അടക്കം 47 വൻകിട വിദേശകമ്പനികളുടെ ആസ്തി പിടിച്ചെടുക്കാനൊരുങ്ങി റഷ്യ

ഈ വർഷം ഫെബ്രുവരി 24ന് തീയതിയാണ് റഷ്യ ഉക്രൈനെ കടന്നാക്രമിച്ചത്. സ്പെഷ്യൽ മിലിറ്ററി ഓപ്പറേഷൻ എന്ന് റഷ്യ ഓമനപ്പേരിട്ടു വിളിച്ച ഈ അധിനിവേശത്തിൽ, ആയിരക്കണക്കിന് ഉക്രൈൻ പൗരന്മാർ കൊല്ലപ്പെട്ടു. യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സംഘടനയും നിരവധി ഉപരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, റഷ്യ കൂസലില്ലാതെ ആക്രമണം തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button