ThiruvananthapuramKeralaNattuvarthaLatest NewsNews

വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ സംഘർഷം: ഒരാൾക്ക് ​ഗുരുതര പരിക്ക്

ചാ​ണി സ്വ​ദേ​ശി മി​ഥു​ൻ​ജോ​ണി(23)ന് ആണ് കുത്തേറ്റത്

പൂ​വാ​ർ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. ചാ​ണി സ്വ​ദേ​ശി മി​ഥു​ൻ​ജോ​ണി(23)ന് ആണ് കുത്തേറ്റത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ചൊ​വ്വ​ര സ്വ​ദേ​ശി സു​നി​ലി(28)നെ ​ക​ണ്ടെ​ത്താ​നാ​യി പൊലീ​സ് അ​ന്വേ​ഷ​ണം ശക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​രംംകു​ളം ദൃ​ശ്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെച്ചാണ് സംഭവം. ഇ​രു​വ​രും സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഇവിടെയെ​ത്തി​യ​ത്. ​ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ൽ ന​ട​ന്ന സം​സാ​ര​ത്തി​നി​ട​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ

ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ മിഥുനെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. പ്ര​തി​യും പ​രി​ക്കേ​റ്റ യു​വാ​വും ത​മ്മി​ൽ മു​ൻ പ​രി​ച​യ​മി​ല്ല​ന്നാ​ണ് പൊലീ​സി​ന് ല​ഭി​ച്ച വി​വ​രം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും പ്ര​തി​യെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button