Latest NewsNewsInternational

സെക്സിനിടയിൽ ബെൽറ്റ് ഉപയോഗിച്ച് അതിക്രമം, കാമുകനെ കുത്തിക്കൊന്ന് കാമുകി

സെക്‌സിനിടെ അതിക്രമം കാണിച്ച കാമുകനെ കുത്തിക്കൊലപ്പെടുത്തി കാമുകി. പരുക്കൻ ലൈംഗികത ആണ് തന്റെ കാമുകന് ഇഷ്ടമെന്നും, തന്നെ എപ്പോഴും ആക്രമിക്കുമായിരുന്നുവെന്നും യുവതി ആരോപിച്ചു. 45 കാരനായ മാത്യു വോർംലെയ്‌ടൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹെയ്‌ലി കീറ്റിംഗ് (31) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 14 -ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതിക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കാമുകന് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പറഞ്ഞ ഹെയ്‌ലി പക്ഷെ, കൊലക്കുറ്റം സമ്മതിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ യോവിലിനടുത്തുള്ള ചിൽത്തോൺ ഡോമറിലെ യുവതിയുടെ വസതിയിൽ വെച്ചാണ് സംഭവം നടന്നത്. സെക്‌സിനിടെ കാമുകന് തന്റെ കൈകൾ കൂട്ടിക്കെട്ടുകയും, ബെൽറ്റുപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് യുവതി പറയുന്നു. പലപ്പോഴും തന്നെ ശ്വാസംമുട്ടിച്ചിട്ടുണ്ടെന്നും, ബോധരഹിതയായിട്ടുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു.

യുവാവ് മരണപ്പെട്ട അന്ന് രാത്രിയും അവർ തമ്മിൽ വഴക്കുണ്ടായി. മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും സ്വാധീനത്തിൽ യുവതി അടുക്കളയിലെ ഡ്രോയറിൽ നിന്ന് കത്തി എടുത്ത് യുവാവിന്റെ നേരെ എറിയുകയായിരുന്നു. നെഞ്ചിൽ നാല് ഇഞ്ച് ആഴത്തിൽ കത്തി വന്ന് പതിച്ചു. ശേഷം, 999 -ൽ വിളിക്കുകയായിരുന്നു. താൻ കാമുകനെ കുത്തിയെന്നും, വേഗം വന്നില്ലെങ്കിൽ അദ്ദേഹം മരിക്കുമെന്നും അവൾ പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ കോൾ റെക്കോർഡിംഗ് പോലീസ് പുറത്തുവിട്ടു.

പുലർച്ചെ പോലീസെത്തി കാമുകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, അയാൾ അപ്പോഴേക്കും മരിച്ചിരുന്നു. കൊല്ലാൻ ഉദ്ദേശിച്ച് താൻ ചെയ്തതല്ലെന്നും, ദേഷ്യം വന്നപ്പോൾ അവന് നേരെ കത്തി എറിഞ്ഞതാണെന്നും ഹെയ്‌ലി പറഞ്ഞു. എന്നാൽ, പോസ്‌റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം കുത്തേറ്റതാണെന്ന് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments


Back to top button