CricketLatest NewsNewsSports

ഓവലിൽ ഇംഗ്ലീഷ് ദുരന്തം: മൈക്കല്‍ വോണിനെ ട്രോളി ട്രോളന്മാർ

ഓവല്‍: മുൻ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണിനെ ട്രോളിൽ മുക്കി ട്രോളന്മാർ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പ് വമ്പന്‍ പ്രവചനം നടത്തിയാണ് വോണ്‍ പണി വാങ്ങിക്കൂട്ടിയത്. മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് 400 റണ്‍സ് അടിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നായിരുന്നു വോണ്‍ ട്വിറ്ററിൽ കുറിച്ചത്. ഇപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് കഴിഞ്ഞതോടെ അധികമൊന്നും ഇല്ല, 400ന് ഒരു 290 റണ്ണിന്‍റെ കുറവേയുള്ളൂ എന്നാണ് വോണിനോട് ട്രോളന്മാര്‍ പറയുന്നത്.

വോണ്‍ മത്സരത്തിന് മുമ്പ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.. ‘ഇംഗ്ലണ്ടിന്‍റെ ലൈനപ്പ് എങ്ങനെയായിരിക്കും എന്ന് പറയാനാവില്ല. എന്നാല്‍, ലിയാം ലിവിംഗ്സ്റ്റണ്‍ കളിക്കാന്‍ സാധ്യതയുണ്ട്. ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ബെന്‍ സ്റ്റോക്സ് എന്നിവർ തീർച്ചയായും കളിക്കും. ഇംഗ്ലണ്ട് വളരെ കരുത്തരാണ്. വിക്കറ്റ് ഫ്ലാറ്റായിരിക്കും. ഇംഗ്ലണ്ട് നെതർലന്‍ഡ്‍സിനെതിരെ 498 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. അത് ഇന്ത്യക്കെതിരെ സാധ്യമല്ല. എങ്കിലും 400 റണ്‍സടിച്ചാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. പേസർ ബ്രൈഡന്‍ കാർസിന്‍റെ പ്രകടനം നോക്കിക്കോളൂ. വേഗത്തില്‍ പന്തെറിയുന്ന താരമാണ്. ഗ്ലീസന് സമാനമായ ആക്ഷനാണ് അദേഹത്തിന്‍റേത്. അതിനാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ അവസരം ലഭിച്ചേക്കും’.

ഓവലില്‍ ആരാധകർ സാക്ഷിയായത് ഇംഗ്ലീഷ് ബാറ്റിംഗ് ദുരന്തത്തിനായിരുന്നു. ബുമ്രയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 25.2 ഓവറില്‍ 110 റൺസിന് എല്ലാവരും പുറത്തായി. ആദ്യ സ്പെല്ലില്‍ അഞ്ച് ഓവർ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് സൂപ്പർ ബാറ്റ്സ്മാൻമാരെ പുറത്താക്കി. അതേസമയം, മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. പവർപ്ലേയില്‍ ഒരോവർ എറിഞ്ഞ ഹർദ്ദിക് പാണ്ഡ്യ ഒരു റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.

ജേസന്‍ റോയ്(0), ജോണി ബെയ്ർസ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാർസ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേർ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്‍ലർ(30), ക്രൈഗ് ഓവർട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 14 റണ്ണെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണയാണ് ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ പേസർമാർ 10 വിക്കറ്റും വീഴ്ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button