Latest NewsUAENewsInternationalGulf

പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച അറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി

ഷാർജ: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച അറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി. പിടിച്ചെടുക്കപ്പെട്ട ശേഷം ആറ് മാസത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ള വാഹനങ്ങളുടെ ഉടമകൾ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: ഹജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം പിസിആർ പരിശോധന നിർബന്ധം: അറിയിപ്പുമായി കുവൈത്ത്

പിടിച്ചെടുക്കപ്പെട്ട ശേഷം 6 മാസത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, മറ്റു യന്ത്രസാമഗ്രികൾ എന്നിവയുടെ ഉടമസ്ഥർ തിങ്കളാഴ്ച മുതൽ നാല് ദിവസത്തിനകം കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടേണ്ടതാണ്. ഇൻഡസ്ട്രിയൽ ഏരിയ 5-ലെ ഡിപ്പാർട്ടമെന്റ് ഓഫീസുമായാണ് ഇവർ ബന്ധപ്പെടേണ്ടതെന്ന് അധികൃതർ നിർദ്ദേശം നൽകി.

ഇത്തരത്തിൽ നാല് ദിവസത്തിനകം ബന്ധപ്പെടാത്ത ഉടമകളുടെ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ, യന്ത്രസാമഗ്രികൾ മുതലായവ പൊതു ലേലത്തിൽ വിൽക്കും.

Read Also: ഇന്ത്യയുടെ ദുഷിച്ച തത്വശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ദ്രൗപദി മുർമു: വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button