Latest NewsIndiaNews

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു

ശ്രീലങ്കയില്‍ സ്ഥിതി അതീവ ഗുരുതരം: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ യുവാവ് കൊല്ലപ്പെട്ടു

കൊളംബോ: സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ അരക്ഷിതാവസ്ഥയും കലാപവും തുടരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഒരു യുവാവ് കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ നേര്‍ക്ക് സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനെ തുടര്‍ന്ന് ശ്വാസതടസ്സമുണ്ടായാണ് 26 വയസ്സുകാരന്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.

Read Also: രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിനാണ് എപ്പോഴും മുൻഗണന നൽകുക: യുഎഇ പ്രസിഡന്റ്

തെരുവില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി. കലാപം നിയന്ത്രണാതീതമായ പശ്ചാത്തലത്തില്‍ ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, അടിയന്തിരാവസ്ഥ ലംഘിച്ചും തെരുവില്‍ ജനങ്ങള്‍ കലാപം തുടരുകയാണ്.

പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പ്രക്ഷോഭകാരികള്‍ മറികടന്നു. പ്രസിഡന്റ് ഗോതാബയ രജപക്‌സെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജി വെയ്ക്കണം എന്നതാണ് പ്രക്ഷോഭകരുടെ പ്രാഥമിക ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button