Latest NewsUAENewsInternationalGulf

യുഎഇ പ്രസിഡന്റ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. യുഎഇ സമയം വൈകിട്ട് 6 ന് പ്രാദേശിക ടെലിവിഷൻ ചാനലുകൾ പ്രസംഗം സംപ്രേഷണം ചെയ്യുന്നതാണ്. റേഡിയോ ചാനലുകളിലൂടെയും പ്രക്ഷേപണം നടക്കും.

Read Also: ‘ഗോത ഗോ ഹോം’: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപിൽ പ്രതിഷേധം ശക്തം

യുഎഇയുടെ തന്ത്രപരമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് 2021 മെയ് മാസത്തിലാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർദ്ധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

Read Also: പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്: അനുപം ഖേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button