Latest NewsNewsMobile PhoneTechnology

ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി: സവിശേഷതകൾ അറിയാം

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇൻഫിനിക്സ് കമ്പനിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജി സ്മാർട്ട്ഫോൺ. നിരവധി സവിശേഷതകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണിന്റെ ആദ്യ സെയിൽ ഇന്ന് ആരംഭിച്ചു. ഉപയോക്താൾക്ക് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ നിന്നും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,400×1,080 പിക്സൽ റെസല്യൂഷൻ നൽകിയിട്ടുണ്ട്. ഒക്ട-കോർ മീഡിയ ഡെമൻസിറ്റി 810 പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: മാതൃകയായി ഗോവിന്ദൻ മേസ്തിരി: ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി

108 മെഗാപിക്സൽ, 2 മെഗാപിക്സൽ (ഡെപ്ത്), 2 മെഗാപിക്സൽ (മാക്രോ) പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫും നൽകുന്നുണ്ട്. 17,999 രൂപയാണ് ഇൻഫിനിക്സ് നോട്ട് 12 പ്രോ 5ജിയുടെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button