Latest NewsNewsInternational

അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കും: അംബിക സഗുണനാഥന്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായം വേണം.

കൊളംബോ: ശ്രീലങ്കയിൽ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ അധ്യക്ഷ അംബിക സഗുണനാഥന്‍. രാജ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുകയേ ഉള്ളൂവെന്ന് അംബിക സഗുണനാഥന്‍ പറഞ്ഞു.

ജനാധിപത്യമാര്‍ഗ്ഗത്തില്‍ തിരഞ്ഞെടുപ്പു നടത്തുക മാത്രമാണ് രാജ്യത്തെ സാധാരണ നിലയിലെത്തിക്കാനുള്ള മാര്‍ഗ്ഗമെന്നും ജനകീയ പ്രതിഷേധങ്ങളെ അവഗണിച്ചതാണ് ഗോട്ടബയ രാജപക്സെയുടെ പിഴവെന്നും അംബിക സുഗുണനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കി.

‘ജനങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത റനില്‍ വിക്രമ സിംഗെയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയെ ഉള്ളൂ. ഭരണം കിട്ടിയതു മുതല്‍ ജനാധിപത്യവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതാണ് ഗോട്ടബയക്ക് വിനയായത്. ജനപക്ഷ രാഷ്ട്രീമല്ല വംശീയതയാണ് രാജപക്സെയെ അധികാരത്തിലേറ്റിയത്. സമരങ്ങളെ അവഗണിച്ചത് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരഞ്ഞെടുപ്പ് നടത്തുക മാത്രമാണ് രാജ്യത്തെ രക്ഷപെടുത്താനുള്ള മാര്‍ഗ്ഗം’- അംബിക സുഗുണനാഥന്‍ വ്യക്തമാക്കി.

Read Also: ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന നടത്തി ഫർവാനിയ ആശുപത്രി

‘സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹായം വേണം. കുടുംബാധിപത്യമാണ് ശ്രീലങ്കയുടെ ശാപം. ഗോട്ടബയ പോയതുകൊണ്ട് അത് അവസാനിക്കുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികള്‍ സൃഷ്ടിക്കുന്ന അപകടം ശ്രീലങ്കയില്‍ നിന്ന് എല്ലാ ജനാധിപത്യരാജ്യങ്ങളും മനസിലാക്കണം’- അംബിക സുഗുണനാഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button