Latest NewsIndiaNews

രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പോലീസ് പിടികൂടി

2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക ലക്ഷ്യം, തീവ്രവാദികള്‍ പിടിയില്‍: അറസ്റ്റിലായവരില്‍ ഒരാള്‍ ഝാര്‍ഖണ്ഡ് പോലീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പോലീസ് പിടികൂടി. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ വെച്ചാണ് ഇവരെ പോലീസ് പിടികൂടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഇവരുടെ ലക്ഷ്യം. ജൂലൈ 12ന് അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങിന് നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.

Read Also: ഗോതബായ രാജപക്സെ സിംഗപ്പൂരിലേക്ക്: യാത്ര സൗദി എയർലൈൻസിൽ

ഝാര്‍ഖണ്ഡ് പോലീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ മുഹമ്മദ് ജലാലുദ്ദീന്‍. അഥര്‍ പര്‍വേസ് പാട്നയിലെ ഗാന്ധി മൈതാനത്തില്‍ നടന്ന സ്ഫോടനക്കേസില്‍ പ്രതിയായ മഞ്ജറിന്റെ സഹോദരനാണ്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നി സംഘടനയുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം സംശയാസ്പദമായ നിരവധി രേഖകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കണ്ടെടുത്ത രേഖയില്‍ പറയുന്നത് 2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നാണ്.

ആക്രമണം നടത്തുന്നതിനായി പ്രതികള്‍ ഫുല്‍വാരി മേഖലയില്‍ ആളുകള്‍ക്ക് ആയുധ പരിശീലനം നല്‍കുകയും യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ഫല്‍വാരി ഷെരീഫില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസില്‍ ബിഹാര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇവരുടെ ഓഫീസില്‍ നിന്നും തീവ്ര ലഘുലേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button