KeralaLatest NewsNews

സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ

 

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാൻ ശുപാർശ. ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരും. എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണൽ ചാൻസലർക്കു മുകളിലുണ്ടാവും. ചാൻസലറെന്ന നിലയിൽ ഗവർണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം. സർവകലാശാലാനിയമങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. എൻ.കെ ജയകുമാർ കമ്മീഷന്റേതാണ് ഈ ശുപാർശ. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും.

സർവകലാശാലകളുടെ തീരുമാനം റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയണമെന്നും ശുപാർശയുണ്ട്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള വിവേചനാധികാരം ഒഴിവാക്കും. പ്രൊ-ചാൻസലറെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ അവകാശം നൽകണമെന്നും ശുപാർശയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button