Latest NewsNewsInternationalGulfOman

ജർമ്മനി സന്ദർശിച്ച് ഒമാൻ സുൽത്താൻ

മസ്‌കത്ത്: ജർമ്മൻ സന്ദർശനത്തിനെത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. ബെർലിനിൽ എത്തിയ അദ്ദേഹത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം ഒമാനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

Read Also: അജ്മീര്‍ ദര്‍ഗയിലെ ഖാദിമുകളുടെ കൊലവിളി പ്രസംഗം: കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന പോലീസ്

അതേസമയം, ഒമാനും ജർമ്മനിയും ഊർജ മേഖലയിൽ സഹകരണത്തിനുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. സാങ്കേതിക പരിജ്ഞാനം, അനുബന്ധ സംയോജിത സംവിധാനങ്ങൾ, സ്മാർട്ട് നെറ്റ്‌വർക്കുകൾ തുടങ്ങിയവയുടെ കൈമാറ്റത്തിന് ഈ ധാരണ പ്രയോജനപ്പെടും.

ജർമ്മനിയിലെ വ്യവസായികളുമായും, ജർമ്മൻ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായും ഒമാൻ ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

Read Also: റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button