USALatest NewsNewsInternational

75ാം വയസില്‍ വീണ്ടും അച്ഛനായി എലോണ്‍ മസ്ക്കിന്റെ പിതാവ്: കുഞ്ഞിന്റെ അമ്മയാരെന്നറിഞ്ഞ് അമ്പരന്ന് ആളുകൾ

ന്യൂയോര്‍ക്ക്: 75ാം വയസില്‍ താന്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവായെന്ന വെളിപ്പെടുത്തലുമായി ടെസ്‌ല ഉടമ എലോണ്‍ മസ്ക്കിന്റെ പിതാവ് എരോള്‍ മസ്ക്ക്. മൂന്ന് വര്‍ഷം മുമ്പായിരുന്നു കുഞ്ഞ് ജനിച്ചതെന്നും അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും എരോള്‍ മസ്ക്ക് വ്യക്തമാക്കി.

മുപ്പത്തിയഞ്ചുകാരിയായ യാന ബെസിഡെന്‍ഹൗട്ടാണ് കുഞ്ഞിന്റെ അമ്മ. എരോളിന്റെ രണ്ടാം ഭാര്യയായ ഹെയ്ദി ബെസിഡെന്‍ഹൗട്ടിന്റെ ആദ്യ വിവാഹത്തിലെ മകളാണ് യാന ബെസിഡെന്‍ഹൗട്ട്. എരോളിന്റെ ആദ്യ വിവാഹത്തിലെ മകനാണ് എലോണ്‍ മസ്ക്ക്.

കാറ്റിൽ പൊട്ടിവീണ തെങ്ങുകൾ ശരീരത്തിൽ പതിച്ച്‌ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇരുപത് വര്‍ഷത്തിലേറെ ഒരുമിച്ചു കഴിഞ്ഞിരുന്ന എരോളിനും ഹെയ്ദിക്കും രണ്ട് മക്കളുമുണ്ട്.
യാനയില്‍ തനിക്ക് ജനിച്ച കുഞ്ഞിന്റെ ഡി.എന്‍.എ ടെസ്റ്റ് ഇതുവരെ നടത്തിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും എരോള്‍ പറയുന്നു.

ആ കുഞ്ഞ് തന്റേത് തന്നെയാകാനാണ് സാദ്ധ്യതയെന്നും തന്റെ മറ്റ് രണ്ട് പെണ്‍മക്കളുടെയും അതേ പക‌ര്‍പ്പാണ് കുട്ടിയ്‌ക്കെന്നും എരോള്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിക്കുന്നത് തന്നെ കുട്ടികളെ ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയാണെന്നും എരോള്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button