Latest NewsIndiaNewsBusiness

ഖനന പ്രവർത്തനങ്ങൾ ഇനി പരിസ്ഥിതി സൗഹൃദം, ഹിന്ദുസ്ഥാൻ സിങ്കിന്റെ പുതിയ പദ്ധതികളെക്കുറിച്ച് അറിയാം

ആഗോള നിർമ്മാതാക്കളായ നോർമൈറ്റ്, എപിറോക്ക് എന്നിവയുമായി അടുത്തിടെയാണ് ഹിന്ദുസ്ഥാൻ സിങ്ക് പ്രാരംഭ കരാറിൽ ഏർപ്പെട്ടത്

ഖനന രംഗത്ത് വമ്പൻ പദ്ധതികൾ അവതരിപ്പിക്കാനൊരുങ്ങി ഹിന്ദുസ്ഥാൻ സിങ്ക്. ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്ന പദ്ധതികൾക്കാണ് ഹിന്ദുസ്ഥാൻ സിങ്ക് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്.

ഖനന പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിനാൽ, എല്ലാ ഖനന ഉപകരണങ്ങളും ബാറ്ററി- ഓപ്പറേറ്റഡ് ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് പൂർത്തീകരിക്കുക. ഊർജ്ജ ഉപഭോഗത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജത്തിനാണ് മുൻഗണന നൽകുക.

Also Read: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,421 കേസുകൾ

ആഗോള നിർമ്മാതാക്കളായ നോർമൈറ്റ്, എപിറോക്ക് എന്നിവയുമായി അടുത്തിടെയാണ് ഹിന്ദുസ്ഥാൻ സിങ്ക് പ്രാരംഭ കരാറിൽ ഏർപ്പെട്ടത്. ഖനനം പരിസ്ഥിതി സൗഹൃദമാക്കാൻ സഹായിക്കുന്ന സർവീസ് ഉപകരണങ്ങൾ, ഫ്രണ്ട്-ലൈൻ ഫ്ലീറ്റ്, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കരാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button