Latest NewsNewsMobile PhoneTechnology

സാംസംഗ് ഗാലക്സി എം13 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

സാംസംഗ് ഗാലക്സി 5ജി വേരിയന്റിന് 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്

സാംസംഗിന്റെ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എം13. 4ജി, 5ജി വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം.

സാംസംഗ് ഗാലക്സി 5ജി വേരിയന്റിന് 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയാണ് നൽകിയിട്ടുള്ളത്.

Also Read: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്ക്കാലിക തടസം അനുഭവപ്പെടാം: അറിയിപ്പുമായി മസ്‌കത്ത് മുൻസിപ്പാലിറ്റി

പ്രധാനമായും മൂന്ന് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക. മിഡ്നൈറ്റ് ബ്ലൂ, അക്വ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ എന്നീ മൂന്ന് കളർ ഓപ്ഷനാണ് ഉള്ളത്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 13,999 രൂപയും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 15,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button