Latest NewsIndia

നൂപുർ ശർമയെ പിന്തുണച്ച വ്യവസായിക്ക് വധഭീഷണി: ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ

സൂറത്ത്: ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ച വ്യവസായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പിടികൂടിയ പ്രതികളിലൊരാൾ ഒരു സ്ത്രീയാണ്.

സൂറത്ത് സ്വദേശിയായ വ്യവസായി, ബിജെപി നേതാവ് നൂപുർ ശർമയെ പിന്തുണച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതേതുടർന്നാണ് ആറംഗ സംഘം ഇദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്ത സൂറത്ത് പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് അയാൻ, റഷീദ് റഫീഖ്, ആലിയ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.

Also read: ഗണേശോത്സവം: വിഗ്രഹനിർമാണത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിക്കാൻ മാനദണ്ഡം തയ്യാറാക്കണമെന്ന് കോടതി

ആറ് കുറ്റവാളികളിൽ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. മുന്ന മാലിക്, ഷഹസാദ്, ഫൈസാൻ എന്നിവരെയാണ് ഇനി പിടികൂടാൻ ഉള്ളത്. ഇവർക്കു വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പ്രവാചക നിന്ദ നടത്തി എന്നാരോപിച്ച് ബിജെപി ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമക്കെതിരെ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. അമരാവതി, ഉദയ്പൂർ എന്നിവിടങ്ങളിൽ രണ്ടു പേർ ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടു. നൂപുറിനെ പിന്തുണച്ചതിനാലാണ് ഇരുവരും വധിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button