Latest NewsUAENewsInternationalGulf

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ

അബുദാബി: വിദേശത്തേക്ക് യാത്രചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കുമായാണ് അധികൃതർ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് നടപടി.

Read Also: ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് പണം നൽകി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വിദേശയാത്ര പുറപ്പെടുന്നതിന് മുൻപായി, യാത്ര ചെയ്യുന്ന രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ, നിയമങ്ങൾ എന്നിവ കൃത്യമായി മനസിലാക്കണം. സുഗമമായ യാത്ര ഉറപ്പ് വരുത്തുന്നതിന് ഇത് വളരെ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Read Also: കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ആരോഗ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button