Latest NewsKeralaNattuvarthaNews

വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡിപ്പിച്ച് ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു : ഒരാൾ അറസ്റ്റിൽ

മ​ല​പ്പു​റം പു​ളി​ക്ക​ൽ ഒ​ള​വ​ട്ടൂ​ർ ചോ​ല​ക്ക​ര​മ്മ​ൻ വീ​ട്ടി​ൽ സു​നി​ൽ കു​മാ​റാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്

മ​ല്ല​പ്പ​ള്ളി: വി​വാ​ഹം ക​ഴി​ച്ച​ ശേഷം യുവതിയെ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യാ​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ ഒ​രാ​ൾ പൊലീസ് പിടിയിൽ. മ​ല​പ്പു​റം പു​ളി​ക്ക​ൽ ഒ​ള​വ​ട്ടൂ​ർ ചോ​ല​ക്ക​ര​മ്മ​ൻ വീ​ട്ടി​ൽ സു​നി​ൽ കു​മാ​റാ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് 2020 ഫെ​ബ്രു​വ​രി 24-ന് ​വി​വാ​ഹം ക​ഴി​ച്ചു. തുടർന്ന്, പ​ല​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും നൽകിയെന്നാണ് പ​രാ​തി.

Read Also : യുഎസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ച് ക്രിമിയയെ ആക്രമിക്കും: ഉക്രൈൻ

അ​മ്പ​ല​പ്പു​ഴ​യി​ലെ ലോ​ഡ്ജി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും പ്ര​തി​യു​ടെ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ വീ​ട്ടി​ലു​മെ​ത്തി​ച്ച് ഇ​യാ​ൾ പീ​ഡ​ന​ങ്ങ​ൾ​ക്കു വി​ധേ​യ​യാ​ക്കി​. ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ആ​റു​പേ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ കൈ​മാ​റി​യെന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സു​ഹൃ​ത്തു​ക്കൾ ഓ​ൺ​ലൈ​നി​ലും ഫേ​സ്ബു​ക്ക് പേ​ജി​ലും പ്ര​ച​രി​പ്പി​ക്കു​ക​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തുകയും ചെ​യ്തു. ജി​ല്ലാ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി മ​ല​പ്പു​റ​ത്തെ വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​പി​ൻ ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ യു​വ​തി വീ​ഡി​യോ കോ​ൾ മു​ഖേ​ന തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button