Latest NewsKeralaNews

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുമതി: ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഈ ജില്ലയിൽ

തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകള്‍ക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാനാണ് പിണറായി സർക്കാർ അനുമതി നൽകിയത്. ബെവ്‌കോ ശുപാര്‍ശ സർക്കാർ അംഗീകരിച്ചു. ഔട്ട്‌ലെറ്റുകളില്‍ നിലവിലെ 267ൽ നിന്ന് രണ്ട് മടങ്ങ് വർദ്ധനയാണ് ഉണ്ടാകുക.

175 പുതിയ ഔട്ട്‌ലെറ്റുകളും മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ 68 എണ്ണം പുനഃരാരംഭിക്കാനുമാണ് അനുമതി നൽകിയത്. ഏറ്റവും കൂടുതൽ പുതിയ ഔട്ട്‌ലെറ്റുകൾ തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരിൽ ആരംഭിക്കുക. തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകൾ വീതമാണ് ഇവിടങ്ങളിൽ തുറക്കുക.

Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ

അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാനൊരുങ്ങി സർക്കാർ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത്. ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചു. ബെവ്‌കോയിലെ
മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാനാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നതിനും റമ്മിന്‍റെ ഉല്‍പാദനം കൂട്ടുന്നതിനും തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button