News

ക​ഞ്ചാ​വു​മാ​യി ജിം​നേ​ഷ്യം ട്ര​യി​നറടക്കം രണ്ടുപേർ അറസ്റ്റിൽ

പു​ത്തൂ​ർ കാ​രി​ക്ക​ൽ ചാ​ലു​വി​ള വീ​ട്ടി​ൽ അ​ഭ​യ് വ​സ​ന്ത് (21), പു​ത്തൂ​രി​ൽ ജിം​നേ​ഷ്യം ട്ര​യി​ന​ർ ആ​യ ക​രി​മ്പി​ൻ​പു​ഴ ന​ന്ദ​ന​ത്തി​ൽ അ​ർ​ജു​ൻ (21 ) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊ​ട്ടാ​ര​ക്ക​ര: ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പൊലീസ് പിടിയിലായി. പു​ത്തൂ​ർ കാ​രി​ക്ക​ൽ ചാ​ലു​വി​ള വീ​ട്ടി​ൽ അ​ഭ​യ് വ​സ​ന്ത് (21), പു​ത്തൂ​രി​ൽ ജിം​നേ​ഷ്യം ട്ര​യി​ന​ർ ആ​യ ക​രി​മ്പി​ൻ​പു​ഴ ന​ന്ദ​ന​ത്തി​ൽ അ​ർ​ജു​ൻ (21 ) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മി​ന്‍റേയും പു​ത്തൂ​ർ പൊ​ലീ​സി​ന്‍റേ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാണ് ഇവർ പി​ടി​യി​ലാ​യത്.

പു​ത്തൂ​ർ പാ​ങ്ങോ​ട് ശ്രീകൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആണ് ഇവർ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊലീ​സ് മേ​ധാ​വി ​കെ. ബി ​ര​വിക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇവരിൽ നിന്ന് 27 ഗ്രാം ​ക​ഞ്ചാ​വ‌് പിടിച്ചെടുത്തിട്ടുണ്ട്.‌‌

Read Also : രാജ്യത്ത് വാക്സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു: റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി

കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ അ​നി​ൽ​കു​മാ​ർ, എഎ​സ്ഐ രാ​ധാ​കൃ​ഷ്ണ​പി​ള്ള, സിപിഒ അ​ഭി​ലാ​ഷ് പി.​എ​സ്, സിപി​ഒ ദി​ലീ​പ് എ​സ്, സിപിഒ സ​ജു​മോ​ൻ, സിപി​ഒ വി​പി​ൻ ക്‌​ളീ​റ്റ​സ്, പു​ത്തൂ​ർ എ​സ്ഐ ജ​യേ​ഷ് കു​മാ​ർ, എഎ​സ്ഐ രാ​ജീ​വ​ൻ, എഎ​സ്ഐ സു​നി​ൽ​കു​മാ​ർ, എഎ​സ്ഐ മ​ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button