KottayamMalappuramKeralaLatest News

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ മലപ്പുറത്തു നിന്നെത്തി: യുവാവ് കോട്ടയത്ത് അറസ്റ്റിൽ

കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാറി (18)നെയാണ് വാകത്താനം പോലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയംനടിച്ചാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് കേസ്.

ഇൻസ്റ്റഗ്രാം വഴിയാണ് നിസാർ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന്, പ്രതി കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു. ഇതോടെ കുട്ടി ബഹളമുണ്ടാക്കി. പരാതി ലഭിച്ചതിനെ തുടർന്ന് വാകത്താനം എസ്‌.ഐ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button