Latest NewsNewsIndia

കള്ളപ്പണമിടപാട് തടയുന്നതിന് കൊണ്ടുവന്ന പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആദായനികുതി വകുപ്പ്

50,000 രൂപയിലധികം നടത്തുന്ന ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്

ന്യൂഡല്‍ഹി: കള്ളപ്പണമിടപാട് തടയുന്നതിന് നടപടി കര്‍ശനമാക്കി ആദായനികുതി വകുപ്പ്. രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി പുതിയ നിയമഭേദഗതി കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്. പ്രതിവര്‍ഷം 20 ലക്ഷം രൂപയിലധികം നിക്ഷേപിക്കുകയോ സ്വീകരിക്കുകയോ ചെയ്താല്‍ പാന്‍ കാര്‍ഡ്, ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ പുതിയ ചട്ടത്തില്‍ പറയുന്നു.

നിയമവിരുദ്ധ നടപടി സ്വീകരിച്ചാല്‍ നിക്ഷേപിക്കുന്നതോ സ്വീകരിക്കുന്നതോ ആയ തുകയുടെ 100 ശതമാനം വരെ പിഴ ചുമത്തുമെന്ന് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രതിദിനം 50,000 രൂപയിലധികം നടത്തുന്ന ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. എന്നാല്‍, ഒരു വര്‍ഷത്തേയ്ക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. ഇതിലാണ് അടുത്തിടെ പുതിയ ഭേദഗതി കൊണ്ടുവന്നത്.

പുതിയ വ്യവസ്ഥ അനുസരിച്ച് ഒരു വര്‍ഷം വലിയ തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നവര്‍ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. വിവിധ ബാങ്കുകള്‍ വഴിയാണ് ഇടപാട് നടത്തുന്നതെങ്കിലും ഇത് ബാധകമാണ്. മെയ് പത്തിനാണ് ഇതുസംബന്ധിച്ച് ആദായനികുതി വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button