AlappuzhaKeralaNattuvarthaLatest NewsNews

കാ​പ്പാ നി​യ​മ​പ്ര​കാ​രം യുവാവിനെ നാടുകടത്തി

കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക​നി​വാ​സ് വീ​ട്ടി​ൽ ച​ന്തു എ​ന്ന് വി​ളി​ക്കു​ന്ന അ​ക്ഷ​യ് (21) നെ ആണ് ​കാ​പ്പ നി​യ​മപ്ര​കാ​രം നാ​ടു ക​ട​ത്തിയത്

കാ​യം​കു​ളം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവിനെ കാ​പ്പാ ചുമത്തി നാടുകടത്തി. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് പു​ല്ലം​പ്ലാ​വി​ൽ ചെ​മ്പ​ക​നി​വാ​സ് വീ​ട്ടി​ൽ ച​ന്തു എ​ന്ന് വി​ളി​ക്കു​ന്ന അ​ക്ഷ​യ് (21) നെ ആണ് ​കാ​പ്പ നി​യ​മപ്ര​കാ​രം നാ​ടു ക​ട​ത്തിയത്.

ജി​ല്ലാ പൊലീ​സ് മേ​ധാ​വി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ ആ​റ് മാ​സ​ക്കാ​ല​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു കൊ​ണ്ട് എ​റ​ണാ​കു​ളം റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ് ആണ് കാ​പ്പാ നി​യ​മം പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്നും ഇയാളെ നാ​ടു ക​ട​ത്തി​യ​ത്.

Read Also : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ വി​ജി​ത്തി​ന്‍റെ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഇ​യാ​ൾ ന​ര​ഹ​ത്യാ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യും സ്ഥ​ല​ത്ത് നി​ര​ന്ത​രം സ​മാ​ധാ​ന ലം​ഘ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു വ​രു​ന്ന ആ​ളു​മാ​ണെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഇ​ര​ട്ട സ​ഹോ​ദ​ര​നാ​യ ചി​ന്തു എ​ന്ന് വി​ളി​ക്കു​ന്ന അ​മ​ലി​നെ​തി​രേ​യും മു​മ്പ് കാ​പ്പാ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ഉ​ത്ത​ര​വ് കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കാ​പ്പാ നി​യ​മ​പ്ര​കാ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button