Latest NewsInternational

യുഎസിൽ വീണ്ടും വെടിവെയ്പ്പ്: 3 പേരെ കൊന്ന അക്രമിയെ ജനങ്ങൾ വെടിവെച്ചു കൊന്നു

വാഷിംഗ്ടൺ: ജനങ്ങളെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല. ഇന്ത്യാനയിലെ ഗ്രീൻവുഡ്പാർക്ക് മാളിലാണ് സംഭവം നടന്നത്. തോക്കേന്തിയ അക്രമിയാണ് മൂന്നു പേരെ വെടിവെച്ചു കൊന്നത്.

ഞായറാഴ്ച വൈകുന്നേരം പ്രാദേശിക സമയം അഞ്ചരയോടെയാണ് റൈഫിളേന്തിയ അക്രമി മാളിലെ ജനങ്ങൾക്കു നേരെ വെടിയുതിർത്തത്. മാളിലെ ഫുഡ്കോർട്ടിനകത്താണ് ഏറ്റുമുട്ടൽ നടന്നത്. വെടിയേറ്റ് മൂന്ന് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Also read:‘അണുബോംബ് നിർമ്മിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞു’: പ്രഖ്യാപനവുമായി ഇറാൻ

അതേസമയം, അകാരണമായി ജനങ്ങളെ ആക്രമിക്കുന്നത് കണ്ട പൗരന്മാരിലൊരാൾ അക്രമിയെ വെടിവെച്ചു വീഴ്ത്തി. പോലീസുകാർ രംഗത്തെത്തുമ്പോഴേക്കും ഏറ്റുമുട്ടൽ കഴിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ അക്രമി അധികം വൈകാതെ മരണമടഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button