KozhikodeKeralaLatest NewsNews

ലോഡ്ജില്‍വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റില്‍

ബേപ്പൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. അരക്കിണറിലെ ചേക്കന്‍ മാപ്പിള ഹൗസില്‍ സി.വി. സഹീറാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന്, അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സംഭവം നടന്ന ലോഡ്ജിലെ ജീവനക്കാരനാണ് പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിതാവ്. ജൂണ്‍ 12ന് പിതാവിനെ സഹായിക്കാന്‍ ലോഡ്ജിലെത്തിയ വിദ്യാര്‍ത്ഥിയെ, ലോഡ്ജ് മാനേജര്‍ പുറത്തുപോയ തക്കം നോക്കി, മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സി.സി.ടി.വി. പരിശോധന നടത്തിയ പോലീസ് ലോഡ്ജില്‍ മുറിയെടുത്ത ആളുടെ സുഹൃത്താണ് പ്രതിയെന്ന് കണ്ടെത്തി.

ഹജ് തീർത്ഥാടനം വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൽമാൻ രാജാവ്

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതി പ്രകാരം കേസെടുത്ത ബേപ്പൂര്‍ പോലീസ് വനിതാ എസ്.ഐ. ഷൈജ, ഇരയുടെ മൊഴിയെടുത്തശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന്, എസ്.ഐ. ജയരാജ്, സീനിയര്‍ സി.പി.ഒ. മാരായ ജിതേഷ്, സജേഷ്, സി.പി.ഒ.മാരായ പ്രതീഷ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button