Latest NewsNewsSaudi ArabiaInternationalGulf

ഹജ് തീർത്ഥാടനം വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൽമാൻ രാജാവ്

മക്ക: ഹജ് വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. മന്ത്രിമാർ, വിവിധ പ്രവിശ്യകളിലെ ഗവർണർമാർ തുടങ്ങി എല്ലാവർക്കും സൽമാൻ രാജാവ് അഭിനന്ദന സന്ദേശം അയച്ചു.

Read Also: ബി.ജെ.പിയുടെ പ്രതിഷേധം ഫലം കണ്ടു: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിതാ എഎസ്ഐക്ക് സസ്പെൻഷൻ

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഹജ് വിജയകരമാക്കാൻ സഹകരിച്ചവർക്ക് നന്ദി അറിയിച്ചു. കോവിഡ് പ്രത്യാഘാതങ്ങളെ മറികടക്കാനുള്ള ആരോഗ്യ പ്രോട്ടോക്കോളുകളും സുരക്ഷാ സേവന പദ്ധതികളും നടപ്പിലാക്കുന്നതിൽ ഹജ് സീസണിൽ പങ്കെടുത്ത ഏജൻസികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അതേസമയം, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരനും അദ്ദേഹം അഭിനന്ദന സന്ദേശം അയച്ചു.

Read Also: പ്രവാചകനെതിരായ വിവാദ പരാമർശം: അറസ്റ്റ് ഒഴിവാക്കി, നൂപുർ ശർമയ്ക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീം കോടതി

shortlink

Related Articles

Post Your Comments


Back to top button