ErnakulamKeralaNattuvarthaLatest NewsNews

പാലത്തിൽ നിന്ന് പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമം : സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷിച്ചു

കളമശ്ശേരി വിടാക്കുഴ സ്വദേശിനിയാണ് ചാടിയത്

ആലുവ: മണപ്പുറം പാലത്തിൽ നിന്ന് പെരിയാറിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷിച്ചു. കളമശ്ശേരി വിടാക്കുഴ സ്വദേശിനിയാണ് ചാടിയത്.

തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മണപ്പുറം പാലത്തിൽ നിന്ന് ഇവർ ചാടുകയായിരുന്നു. ചാടുന്ന ദൃശ്യം പൊലീസിന്റെ നിരീക്ഷണ കാമറയിൽ കണ്ടു. ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. സ്കൂബ ടീം ബോട്ടുമായി എത്തുമ്പോൾ ഇവർ മാർത്താണ്ഡ വർമ പാലത്തിനടിയിൽ ഒഴുകിയെത്തിയിരുന്നു.

Read Also : പാരമ്പര്യ വൈദ്യന്റെ കൊലപാതകം: പ്രതികൾക്ക് കോഴിക്കോട് സ്വദേശിയുടെ മരണത്തിലും പങ്ക്, അന്വേഷണം ആരംഭിച്ചു

ഉടൻ ഇവരെ രക്ഷിച്ച് ബോട്ടിൽ കയറ്റിയെങ്കിലും വീണ്ടും പുഴയിൽ ചാടാൻ ശ്രമിച്ചു. ഒടുവിൽ ബലമായി കരക്കെത്തിച്ച് ആലുവ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി വിടാക്കുഴയിലുള്ള സഹോദരിയുടെ വീട്ടിലാണ് ഇവർ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button