KeralaLatest News

1000 പുരുഷന്മാർക്ക് 968 സ്ത്രീകൾ: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്കിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പെൺകുട്ടികളുടെ ജനനനിരക്കിൽ ക്രമാതീതമായ വർദ്ധനവ് രേഖപ്പെടുത്തുന്നു. 2020ലെ കണക്കുകളാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ആയിരം പുരുഷന്മാർക്ക് 968 സ്ത്രീകളെന്നാണ് വാർഷിക സ്ഥിതിവിവരക്കണക്ക്.

കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും വലിയ നിരക്കാണിത്. 2018,2019 വർഷങ്ങളിൽ 1000 പുരുഷന്മാർക്ക് 960, 963 എന്നിങ്ങനെയായിരുന്നു അനുപാതം. 2020-ൽ സംസ്ഥാനത്ത് ആകെ ജനിച്ചത് 4,46,891 കുട്ടികളാണ്. അതിൽ, 2,19,809 പേർ പെൺകുട്ടികളും 2,27,053 പേർ ആൺകുട്ടികളുമാണ്. ലിംഗനിർണയം രേഖപ്പെടുത്താത്ത 29 കുട്ടികൾ വേറെയുമുണ്ട്.

Also read: ‘തിരഞ്ഞെടുപ്പുകൾ എന്നെ ഭയപ്പെടുത്തുന്നില്ല, ഏകീകൃത ഇന്ത്യ സൃഷ്ടിക്കും’: മാർഗരറ്റ് ആൽവ

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ആയുർദൈർഘ്യമുള്ളതിനാൽ മുഴുവൻ ജനസംഖ്യയുടെയും ലിംഗാനുപാതം എസ്ആർബിയിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ എസ്.ഇരുദയ രാജൻ പറയുന്നു. കൂടുതൽ ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് താരതമ്യേന നഗരങ്ങളിലാണ്. ഏറ്റവുമധികം കുട്ടികൾ ജനിച്ചിരിക്കുന്നത് ജൂൺ, നവംബർ മാസങ്ങളിലാണ്. അതേസമയം, എടുത്തു പറയേണ്ട മറ്റൊരു കാര്യം, 19 വയസോ അതിൽ കുറവോ പ്രായമുള്ള ഗർഭം ധരിക്കുന്ന പെൺകുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട് എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button