KeralaLatest NewsNews

പള്‍സര്‍ സുനിയെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

ജൂലൈ 13ന് കോടതി ഹര്‍ജി തള്ളി.

തൃശൂര്‍: പള്‍സര്‍ സുനിയെ തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം വൈകിട്ടാണ് എറണാകുളം സബ്ജയിലില്‍ നിന്ന് സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാൽ, ചികിത്സയ്ക്കായാണ് പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also: മൂന്നാർ സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു : അഞ്ച് പേർക്ക് പരിക്ക്

അതേസമയം, ആരോഗ്യനില മോശമാണെന്ന് കാണിച്ച് പള്‍സര്‍ സുനി സുപ്രീം കേടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയിരുന്നു. ജൂലൈ 13ന് കോടതി ഹര്‍ജി തള്ളി. ജാമ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button