AlappuzhaLatest NewsKeralaNattuvarthaNews

സ്‌​കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ പോ​യ വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് നേരെ തെ​രു​വ് നാ​യ​യു​ടെ ആക്രമണം

പു​തു​ക്ക​രി മ​ഠ​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ ആ​ര്യ​ക്കാ​ണ് (14) തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്

എ​ട​ത്വ: സ്‌​കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ പോ​യ വി​ദ്യാ​ര്‍ത്ഥി​നി​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. പു​തു​ക്ക​രി മ​ഠ​ത്തി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ ആ​ര്യ​ക്കാ​ണ് (14) തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ​ത്. എ​ട​ത്വ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ള്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നിയാണ് ആര്യ.

Read Also : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ അഴിമതി: മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ അറസ്റ്റിൽ

രാ​വി​ലെ ഒ​ന്‍​പ​ത് മ​ണി​യോ​ടെ സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ല്‍ എ​ട​ത്വ ക​ള​ങ്ങ​ര അ​മ്പ്ര​യി​ല്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പി​റ​കി​ല്‍ നി​ന്നും ഓ​ടി​വ​ന്ന നാ​യ ആ​ര്യ​യു​ടെ പാ​ന്‍റി​ല്‍ ക​ടി​ച്ച് വ​ലി​ക്കു​ക​യും വീ​ഴു​ന്ന​തി​നി​ട​യി​ല്‍ കാ​ലി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു.

തുടർന്ന്, എ​ട​ത്വ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച് വിദ്യാർത്ഥിനിയ്ക്ക് കു​ത്തി​വ​യ്പ് എ​ടു​ത്തു. എ​ന്നാ​ല്‍, ക​ടി​ച്ച നാ​യ​യെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ഞ്ഞ​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീസ​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​യ്ക്കു​ക​യും അ​വി​ടെ നി​ന്ന് ഇ​മ്യു​നോ ഗ്ലോ​ബു​ലി​ല്‍ കു​ത്തി​വെ​യ്പ്പ് കൂ​ടി എ​ടു​ക്കു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button