AlappuzhaKeralaNattuvarthaLatest NewsNews

മോഷണം : ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​ക​ൾ പ​റി​ച്ച് ക​മ്മ​ൽ ക​വ​ർ​ന്നു

അ​മ്പ​ല​പ്പു​ഴ കോ​മ​ന ക​ണ്ടം​ചേ​രി​യി​ൽ ഗൗ​രി(90)​യു​ടെ കാ​താ​ണ് മോഷണത്തിനിടെ അ​റ്റു​പോ​യ​ത്

അ​മ്പ​ല​പ്പു​ഴ: ത​നി​ച്ച് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ കാ​തു​ക​ൾ പ​റി​ച്ച് ക​മ്മ​ൽ മോഷ്ടിച്ചു. അ​മ്പ​ല​പ്പു​ഴ കോ​മ​ന ക​ണ്ടം​ചേ​രി​യി​ൽ ഗൗ​രി(90)​യു​ടെ കാ​താ​ണ് മോഷണത്തിനിടെ അ​റ്റു​പോ​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പൂ​ട്ടി​യി​ട്ടി​രു​ന്ന വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്ന് മു​റി​ക്കു​ള്ളി​ൽ എ​ത്തി​യ മോ​ഷ്ടാ​വ് ഉ​റ​ങ്ങി​ക്കി​ട​ന്ന ഗൗ​രി​യു​ടെ കാ​തി​ൽ​ക്കി​ട​ന്ന ക​മ്മ​ലു​ക​ൾ പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​രു ചെ​വി അ​റ്റു​പോ​യി.

Read Also : സ്‌​കൂ​ളി​ലേ​ക്ക് സൈ​ക്കി​ളി​ല്‍ പോ​യ വി​ദ്യാ​ര്‍​ത്ഥി​നി​ക്ക് നേരെ തെ​രു​വ് നാ​യ​യു​ടെ ആക്രമണം

ഗൗ​രി ബ​ഹ​ളം​വ​ച്ച​തി​നു തു​ട​ർ​ന്ന്, മോ​ഷ്ടാ​വ് തൊ​ട്ട​ടു​ത്ത മ​തി​ൽ ചാ​ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​വ​ശ​യാ​യി ര​ക്ത​മൊ​ലി​പ്പി​ച്ച് ഗൗ​രി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​യ​ൽ​ക്കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന്, ഇ​വ​രെ അ​മ്പ​ല​പ്പു​ഴ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് സ്ഥലത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങളുടെ അടിസ്ഥാനത്തിലാണ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button