KeralaLatest NewsNews

ആലപ്പുഴയിലും കൊല്ലത്തും മങ്കിപോക്‌സ് ലക്ഷണം കണ്ടവര്‍ക്ക് രോഗമില്ല: ആരോഗ്യമന്ത്രി

 

 

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്‌സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊല്ലത്ത് രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ലെന്നും വീണാ ജോര്‍ജ് അറിയിച്ചു.

രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലും കൊല്ലത്തും നിരീക്ഷണത്തിലാക്കിയ രണ്ട് പേരുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗമില്ല. കേരളത്തില്‍ രോഗം ബാധിച്ച കൊല്ലം, കണ്ണൂര്‍ സ്വദേശികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

ഷാര്‍ജയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആര്‍ക്കും രോഗമില്ല. ഇതും ആശ്വാസം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button