Latest NewsUAENewsInternationalGulf

മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്: അടുത്ത വർഷം പദ്ധതി ആരംഭിക്കും

ദുബായ്: മാലിന്യം സംസ്‌കരിച്ച് വൈദ്യുതി ഉത്പാദനം ആരംഭിക്കാൻ ദുബായ്. പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ വഴി 2000 ടൺ മാലിന്യമാണ് ഒരു ദിവസം സംസ്‌കരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 80 മെഗാവാട്ട് വൈദ്യുതി പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: ബഹിരാകാശ ടൂറിസം: വിമാനങ്ങളിൽ മനുഷ്യരെ വിക്ഷേപിക്കാനുള്ള കഴിവ് വികസിപ്പിക്കാനൊരുങ്ങി ഐ.എസ്.ആർ.ഒ

ഖരമാലിന്യം വൈദ്യുതിയാകുന്നതോടെ പാരമ്പര്യേതര ഊർജ ഉത്പാദന മേഖലയിൽ പുതിയ ചുവടുവയ്പ്പാകുമെന്ന് അധികൃതർ വിശദീകരിച്ചു. നിലവിൽ പദ്ധതിയുടെ 75 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. 2024 ഓടെ ഉത്പാദനം 100 ശതമാനത്തിലാകും. അതോടെ ദിവസം 5,666 ടൺ മാലിന്യം കൈകാര്യം ചെയ്യാൻ കഴിയും. ഇതുവഴി വൈദ്യുതി ഉൽപാദനം 200 മെഗാവാട്ട് ആകുമെന്നും മുനിസിപ്പിലിറ്റി അധികൃതർ കൂട്ടിച്ചേർത്തു.

Read Also: വേനൽക്കാലത്ത് ടയറുകളുടെ സുരക്ഷ ഉറപ്പാക്കൽ: ബോധവത്കരണ പരിപാടിയുമായി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button