Latest NewsKeralaNews

പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ല: സർക്കാർ ഹൈക്കോടതിയിൽ

 

 

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനായി കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്റ്റേറ്റ് സിലബസിൽ പഠിച്ച വിദ്യാർത്ഥികൾ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ ​ഹൈക്കോടതിയെ അ‌റിയിച്ചു. സി.ബി.എസ്ഇ. പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. ഇനിയും സി.ബി.എസ്ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം വരാത്തത് ഈ വിദ്യാർത്ഥികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതോടെയാണ് പ്രവേശന തിയതി നീട്ടണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ കോടതിയിലെത്തിയത്.

നേരത്തെ ഹർജി പരിഗണിച്ച കോടതി അപേക്ഷ നൽകാനുള്ള സമയപരിധി ഇന്ന് വരെ നീട്ടാനായിരുന്നു നിർദ്ദേശിച്ചത്. കോടതി നിലപാട് അനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് വിദ്യാഭ്യാസവകുപ്പ് നൽകുന്ന വിശദീകരണം.

സി.ബി.എസ്.ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു. കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button