AlappuzhaKeralaNattuvarthaNews

പ്ലഗി​ൽ വ​യ​ർ കു​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

എ​ഴു​പു​ന്ന തെ​ക്ക് വ​ല്ലേ​ത്തോ​ട് ക​ണ്ട​ത്തി​ച്ചി​റ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ (വ​ട്ടാ​ൻ ഉ​ണ്ണി ) ഭാ​ര്യ വി​ദ്യ (36) ആ​ണ് മ​രി​ച്ച​ത്

തു​റ​വൂ​ർ: മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി പ്ലഗി​ൽ വ​യ​ർ കു​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. എ​ഴു​പു​ന്ന തെ​ക്ക് വ​ല്ലേ​ത്തോ​ട് ക​ണ്ട​ത്തി​ച്ചി​റ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ (വ​ട്ടാ​ൻ ഉ​ണ്ണി ) ഭാ​ര്യ വി​ദ്യ (36) ആ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാഴ്ച രാ​വി​ലെ 10 നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വീ​ടി​ന്‍റെ കു​ളി​മു​റി​ക്ക​രി​കി​ൽ ഷോ​ക്കേ​റ്റ​തി​നെത്തുട​ർ​ന്ന് മു​റ്റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് പി​ട​ഞ്ഞു​കൊ​ണ്ടി​രു​ന്ന വി​ദ്യ​യെ ഇ​വ​രു​ടെ വീ​ടി​നു മു​ൻ​പി​ലൂ​ടെ പോ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ വി​ക്ര​മ​നാ​ണ് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന്, അ​യ​ൽ​വാ​സി​ക​ളും സ​മീ​പ​ത്തെ ചെ​മ്മീ​ൻ പീ​ലിം​ഗ് ഷെ​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വി​ദ്യ​യെ ഉ​ട​ൻ തു​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സിൻഹയെക്കാൾ ഇരട്ടിയിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു

കു​ത്തി​യ​തോ​ട് പൊ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് സ​ർ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം രാ​ത്രി വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മ​ക്ക​ൾ: അ​ഭി​ന​വ് കൃ​ഷ്ണ​ൻ, അ​ക്ഷി​ത കൃ​ഷ്ണ​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button