Latest NewsNewsIndia

ദ്രൗപതി മുർമു ഒരു മികച്ച രാഷ്ട്രപതിയായിരിക്കും: അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ച ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകുന്നേരം ദ്രൗപതി മുർമുവിന്റെ വസതിയിലെത്തിയാണ് മോദി അഭിനന്ദനം അറിയിച്ചത്.

മൂന്നാം റൗണ്ട് വോട്ടെണ്ണലിനൊടുവിൽ സാധുവായ ആകെ വോട്ടുകളുടെ 50 ശതമാനം നേടിയ മുർമു ,ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായാണ് ദ്രൗപതി മുർമു മത്സരിച്ചത്.

ഗാന്ധിമാരുടെ പേരിൽ നാല് തലമുറകൾക്ക് ആവശ്യമായ പണം സമ്പാദിച്ചു: തുറന്ന് പറഞ്ഞ് കോൺഗ്രസ് എം.എൽ.എ, വിവാദം
‘ശ്രീമതി. ദ്രൗപതി മുർമു ജി ഒരു മികച്ച എം.എൽ.എയും മന്ത്രിയുമാണ്. ഝാർഖണ്ഡ് ഗവർണർ എന്ന നിലയിൽ അവർ മികച്ച ഭരണം കാഴ്ചവെച്ചു. അവർ മുന്നിൽ നിന്ന് നയിക്കുകയും ഇന്ത്യയുടെ വികസന യാത്രയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച രാഷ്ട്രപതിയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ മോദി ട്വിറ്ററിൽ വ്യക്തമാക്കി. മുർമുവിന്റെ ആദ്യകാല പോരാട്ടങ്ങളും, സേവനവും അവരുടെ മാതൃകാപരമായ വിജയവും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button