Latest NewsNewsBusiness

നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

ഇന്ന് വിപണിയിൽ നിരവധി കമ്പനികളുടെ ഓഹരികൾ 2 ശതമാനം മുതൽ 8 ശതമാനം വരെ നേട്ടം കൈവരിച്ചിട്ടുണ്ട്

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 284 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 55,682 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 0.54 ശതമാനം ഉയർന്ന് 16,610 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ന് വിപണിയിൽ നിരവധി കമ്പനികളുടെ ഓഹരികൾ 2 ശതമാനം മുതൽ 8 ശതമാനം വരെ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആന്റ് ടി, ബജാജ് ഫിനാൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്‌സ്, യുപിഎൽ, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ഹിൻഡാൽകോ, ബിപിസിഎൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. അതേസമയം, കോട്ടക് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്സ്, എസ്ബിഐ ലൈഫ്, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. ഇവയുടെ ഓഹരികൾ 2 ശതമാനമാണ് ഇടിഞ്ഞത്.

Also Read: ഹോക്കി താരം ശ്യാമിലി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ എഴുതിയ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തി

ബിഎസ്ഇ മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ 1.3 ശതമാനം വരെ ഉയർന്നിട്ടുണ്ട്. എന്നാൽ, നിഫ്റ്റി പിഎസ്ബി സൂചിക 1.56 ശതമാനം ഉയരുകയും നിഫ്റ്റി ഫാർമ 0.4 ശതമാനം ഇടിയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button