Latest NewsNewsIndia

ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി

ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഡല്‍ഹി പോലീസിന്റെ പുതിയ തീരുമാനം

ന്യൂഡല്‍ഹി:സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഡല്‍ഹി പോലീസ്. പാരാഗ്ലൈഡറുകള്‍, പാരാമോട്ടറുകള്‍, ഹാംഗ് ഗ്ലൈഡറുകള്‍, യുഎവികള്‍, യുഎഎസ്, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ് റിമോട്ട് പൈലറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്‌കോപ്റ്ററുകള്‍ തുടങ്ങിയവ പറത്തുന്നത് നിരോധിച്ച് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഉത്തരവിറക്കി. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം.

Read Also: മെട്രോയില്‍ യുവതിയുടെ നൃത്തം വൈറലായതോടെ യുവതിക്കെതിരെ കര്‍ശന നിയമനടപടിയെന്ന് മെട്രോ അധികൃതര്‍

ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 16 വരെ 26 ദിവസത്തേയ്ക്കാണ് നിരോധനം. നിരോധന ഏര്‍പ്പെടുത്തിയതിന് ശേഷം ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം കേസെടുക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16 വരെയുള്ള 32 ദിവസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button