Latest NewsKeralaNews

അഭിഭാഷകനെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം

 

 

കൊച്ചി: അഭിഭാഷകനായ നിസാം നാസറിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് ​ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആര്‍ഷോയ്ക്ക് പരീക്ഷ എഴുതാനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ജൂലായ് 23 മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യത്തിന്റെ കാലാവധി. എറണാകുളം മാഹാരാജാസ് കോളജില്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതാന്‍ ആര്‍ഷോ ഇടക്കാല ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു. പരീക്ഷ എഴുതാനായി മാത്രമേ എറണാകുളം ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളുവെന്നും ഹൈക്കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.

ഇരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസം നാസറിനെ രാത്രി വീട്ടില്‍ കയറി ആക്രമിച്ചതാണ് ഇയാൾക്കെതിരെയുള്ള കേസ്. 2018ലായിരുന്നു സംഭവം. പിന്നീട്, പ്രതി ജാമ്യത്തിലിറങ്ങിയെങ്കിലും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശിച്ചിവെങ്കിലും അതുണ്ടായില്ല.

തുടര്‍ന്ന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഷാജഹാന്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് 40 ദിവസം മുമ്പ് അര്‍ഷോയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button