ThiruvananthapuramLatest NewsKeralaNattuvarthaNews

‘കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത്’: ആരോപണവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടതിയിൽ നിന്നും തൊണ്ടിമുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച്, ലഹരികടത്തിയ വിദേശ പൗരനെ മന്ത്രി ആന്റണി രാജു രക്ഷിച്ചതായി വ്യക്തമായിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ, കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിദേശ രാജ്യത്തേക്കു കത്തെഴുതിയ കെ.ടി. ജലീലിന്റെ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്നും ഒരു നിമിഷം പോലും എം.എൽ.എയായി തുടരാൻ ജലീലിന് അവകാശമില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ

രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ കത്തെഴുതാൻ അവകാശമില്ലെന്നും വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് ജലീൽ ലംഘിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മടിയില്‍ പിടിച്ച് കിടത്താനും ശരീരത്തിലൂടെ കൈയ്യോടിക്കാനും ശ്രമിച്ചു: സിവിക് ചന്ദ്രനെതിരെ വെളിപ്പെടുത്തൽ

‘ജലീൽ രാജിവച്ചില്ലെങ്കിൽ നിയമസഭാംഗത്വം റദ്ദാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ജലീൽ ബന്ധം പുലർത്തിയിരുന്നുവെന്ന് തെളിഞ്ഞതാണ്. ഈന്തപ്പഴത്തിന്റെ മറവിൽ അദ്ദേഹം സ്വർണം കടത്തിയെന്ന കേസ് നിലവിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത് പതിവാക്കിയ വ്യക്തിയാണ് ജലീൽ’ സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button