Latest NewsNewsUKCareerInternational

യുകെയിൽ ക്ലിനിക്കൽ അഡ്വൈസർ അവസരം

തിരുവനന്തപുരം: ഒഡിഇപിസി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവ്വീസിൽ സീനിയർ ക്ലിനിക്കൽ അഡ്വൈസർ ഒഴിവുണ്ട്. നഴ്‌സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി മേഖലകളിൽ ഏതെങ്കിലും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള, ഐഇഎൽടിഎസ്/ഒഇടി ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

Read Also: യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ഭർത്താവും സുഹൃത്തും: സ്വകാര്യഭാഗത്ത് ബിയർകുപ്പി കയറ്റി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

വിശദമായ ബയോഡേറ്റയും ഐഇഎൽടിഎസ്/ഒഇടി സ്‌കോർഷീറ്റും [email protected]ൽ അയക്കണം. അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in സന്ദർശിക്കുക.

അതേസമയം, യുകെയിലെ പ്രമുഖ ആശുപത്രികളിൽ നിയമനത്തിനായി നഴ്സിംഗ് ഡിഗ്രിയും ഏതെങ്കിലും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ഓപ്പറേഷൻ തിയറ്റർ, ഒപിഡി മെഡിക്കൽ ആൻഡ് സർജിക്കൽ മേഖലകളിൽ ഏതിലെങ്കിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്സുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ IELTS/ OET ടെസ്റ്റിൽ എൻഎംസി നിഷ്‌കർഷിക്കുന്ന സ്‌കോർ നേടിയിരിക്കണം. താത്പര്യമുള്ളവർ ഓഗസ്റ്റ് 15ന് മുമ്പ് വിശദമായ ബയോഡേറ്റയും IELTS/ OET സ്‌കോർഷീറ്റും [email protected] എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.

Read Also: പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണോ ബാര്‍ നടത്തുന്നത്? കോണ്‍ഗ്രസിന്റെ ആരോപണങ്ങൾക്ക് എതിരെ സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments


Back to top button