Latest NewsKeralaNews

ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഇന്ധന ടാങ്കർ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം എത്തിക്കുന്നതിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും.

Read Also: ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തത്, ഡബ്ബിങ് സിനിമയ്ക്ക് സിങ്ക് സൗണ്ടിനുള്ള പുരസ്‌കാരം : ദേശീയ അവാര്‍ഡ് വിവാദം

ഇന്ധന കമ്പനികളിൽ നിന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് നിലവിൽ വിവിധ കമ്പനികൾ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ടാങ്കർ ലോറികളിൽ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം, 2019-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഇന്ധന കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥർ, ടാങ്കർ ലോറി ഉടമകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ, ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: സ്വയം കമ്മ്യൂണിസ്റ്റുക്കാരാണെന്ന് അവകാശപ്പെടുന്ന കള്ള ഫാസിസ്റ്റ് തമ്പ്രാക്കൻമാർക്കുള്ള പാഠം: ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button