Latest NewsNews

നട്ടപ്പാതിരയ്ക്ക് പൊരിഞ്ഞ അടി, വീഡിയോ വൈറൽ: സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

അസ്വീകാര്യമായ ഇത്തരം പെരുമാറ്റത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്

ദുബായ്: അർധരാത്രിയിൽ വഴക്കിട്ട സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തർക്കത്തിനിടെ സംഘത്തിലെ ചിലർ വാഹനങ്ങളുടെ ചില്ലുകൾ ആയുധമുപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. ആഫ്രിക്കൻ സ്വദേശികളായ ഏഴു പേരാണ് പിടിയിലായത്.

read also: 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല: സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

സംഭവത്തിൽ ഉൾപ്പെട്ട ആഫ്രിക്കൻ സ്വദേശികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസ്വീകാര്യമായ ഇത്തരം പെരുമാറ്റത്തിനെതിരെ ദുബായ് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതുപോലുള്ള നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ ‘പൊലീസ് ഐ സർവീസ്’ വഴിയോ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999-ൽ വിളിച്ചോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button